തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് അങ്ങിങ്ങ് ആക്രമണങ്ങള്‍. ഹര്‍ത്താലിനോട് അനുബന്ധിച്ച് 367 പേരെ കരുതല്‍ തടങ്കലിലാക്കി. എറണാകുളത്താണ് ഏറ്റവുമധികം പേര്‍ കരുതല്‍ തടങ്കലിലാക്കിയത്. 80 പേരെ. തൃശ്ശൂരില്‍ 51 പേരെയും തിരുവനന്തപുരത്ത് 39 പേരെയും കരുതല്‍ തടങ്കലിലാക്കി. 

കരുതല്‍ തടങ്കലിലാക്കിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ( വൈകുന്നേരം 5 മണിവരെ)

 • തിരുവനന്തപുരം - 39
 • കൊല്ലം - 19
 • പത്തനംതിട്ട - 3
 • ആലപ്പുഴ - 13
 • കോട്ടയം - 12
 • എറണാകുളം - 80
 • ഇടുക്കി - 49
 • തൃശ്ശൂര്‍ - 51
 • പാലക്കാട് - 21
 • മലപ്പുറം - 15
 • കോഴിക്കോട് - 12
 • വയനാട് - 22
 • കണ്ണൂര്‍ - 13
 • കാസര്‍കോട്- 18
വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
 
Content Highlights: 367 people taken in Preventive Detention in Kerala