തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പട്ട് അറസ്റ്റിലായവരടെ എണ്ണം 3000 കടന്നു. ശനിയാഴ്ച വരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേര്‍ റിമാന്‍ഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 

വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പില്‍ നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താല്‍ മതിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

കെ എസ് ആര്‍ ടി യി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.