സുല്‍ത്താന്‍ ബത്തേരി: നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കിരണിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവിടെവെച്ച് ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ വിവരം കിരണ്‍ പറയുന്നത്. 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. അമ്മ: രാധ. സഹോദരന്‍: രഞ്ജിത്.

content highlights: 30 year old man died of rabies at muthanga