അങ്കോളയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം, നിപുൺ പി. തെക്കേപ്പാട്ട്
മംഗളൂരു/തിരൂർ: കർണാടക കാർവാറിലെ അങ്കോളയിൽ കാർ കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു.
കാറിൽ യാത്രചെയ്ത തിരൂർ വേമണ്ണ സ്വദേശി നിപുൺ പി. തെക്കേപ്പാട്ട് (28), തൃശ്ശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട് (24), കന്യാകുമാരി കൾക്കുളത്തിൽ താമസിക്കുന്ന ശ്രീനിലയത്തിൽ സുനിലിന്റെ മകൻ ആനന്ദ് ശേഖർ (24), തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാത 66-ൽ അങ്കോള ബലേഗുളിയിലാണ് അപകടം. ഗോവയിൽ പുതുവർഷം ആഘോഷിച്ചു ഗോകർണത്തേക്കു പോകുകയായിരുന്നു കാർ യാത്രക്കാർ. അങ്കോള ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ചെന്നൈ എസ്.ആർ.എം. സർവകലാശാലയിലെ പിഎച്ച്.ഡി. വിദ്യാർഥിയാണ് നിപുൺ.
ജല അതോറിറ്റി എംപ്ലോയീസ് യൂണിയൻ മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയും തിരൂർ അക്ഷര കോളേജ് പ്രിൻസിപ്പലുമായ പുരുഷോത്തമൻ തെക്കേപ്പാട്ടിന്റെ മകനാണ്. അമ്മ: നളിനി. സഹോദരി: നിത.
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ. ആനന്ദ് ശേഖർ എം.എ. ജേണലിസം വിദ്യാർഥിയാണ്. ജെയിംസ് ആൽബർട്ട് എൻജിനിയറിങ് വിദ്യാർഥിയാണ്.
Content Highlights: 3 malayalis died in car accident at ankola mangalore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..