20 സെന്റ് വനമാക്കാൻ ചെലവ് 3.7 കോടി രൂപ; മിയാവാക്കി അഴിമതിക്കേസ് ലോകായുക്തയിൽ


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി വനവത്കരണപദ്ധതി അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാത്ത വകുപ്പിലെ ഫിനാന്‍സ് ഓഫീസര്‍ സന്തോഷിന് നോട്ടീസയക്കാന്‍ ലോകായുക്തനിര്‍ദേശം. നോട്ടീസിനെത്തുടര്‍ന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവര്‍ ഹാജരായെങ്കിലും ഫിനാന്‍സ് ഓഫീസര്‍ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്.

ടൂറിസം വകുപ്പിന്റെ കെ ഡിസ്‌ക് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കിയ മിയാവാക്കി വനവത്കരണത്തില്‍ കോടികളുടെ അഴിമതി നടന്നതായാണ് ഹര്‍ജിയിലെ ആരോപണം. ഹരിതകേരള മിഷന്‍ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയെക്കാള്‍ പലമടങ്ങ് രൂപ ചെലവഴിച്ചിട്ടും മിയാവാക്കി വേണ്ടത്ര വിജയിച്ചില്ലെന്നാണ് ആരോപണം. മിയാവാക്കി വനവത്കരണം നടത്തി പരിചയമില്ലാത്ത കമ്പനിക്കായിരുന്നു കരാര്‍. മാനദണ്ഡങ്ങള്‍ ലംഘിച്ച് നല്‍കിയ കരാറില്‍ ക്രമക്കേടും അഴിമതിയും നടന്നതായും പറയുന്നു.20 സെന്റ് ഭൂമിയില്‍ മിയാവാക്കി വനവത്കരണം നടത്താന്‍ സര്‍ക്കാര്‍ 3.7 കോടി രൂപയാണ് ചെലവഴിച്ചത്. ഇ ടെന്‍ഡറായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

കേരളത്തില്‍ എവിടെയെങ്കിലും കുറഞ്ഞത് മൂന്നുവര്‍ഷം മിയാവാക്കി വനവത്കരണം നടത്തി വിജയിച്ച വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ മാത്രമേ കരാര്‍ നല്‍കാവൂവെന്ന വ്യവസ്ഥ അട്ടിമറിക്കാന്‍ കരാര്‍ ഇ ടെന്‍ഡറില്‍നിന്ന് സാധാരണ ടെന്‍ഡറിലേക്ക് മാറ്റി. ഇതിലൂടെ സര്‍ക്കാരിന് 47,505 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ആരോപണം.

കേരളത്തിലെ മാധ്യമങ്ങളില്‍മാത്രം പരസ്യം നല്‍കിയത് ഇതരസംസ്ഥാനത്തിലെ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. നാച്വര്‍ ഗ്രീന്‍ ഗാര്‍ഡന്‍, കള്‍ച്ചര്‍ ഷോപ്പി, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ മൂന്നുസ്ഥാപനങ്ങള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്.

Content Highlights: 3.7 crore rupees to afforest 20 cents; Miyawaki corruption case in Lokayukta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented