ഒരേസമയം അഞ്ചു കല്യാണങ്ങള്‍; ഗുരുവായൂര്‍ ഒരുങ്ങി, ഇന്ന് 248 കല്യാണങ്ങള്‍


ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാല്‍ എണ്ണം കൂടിയേക്കും.

ഫയൽചിത്രം | മാതൃഭൂമി

ഗുരുവായൂര്‍: രണ്ടു വര്‍ഷത്തിനുശേഷം ഞായറാഴ്ച ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ നടക്കും. 248 കല്യാണങ്ങള്‍ക്കാണ് ശീട്ടാക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാല്‍ എണ്ണം കൂടിയേക്കും.

ക്ഷേത്രനടയില്‍ ഒരേസമയം അഞ്ചു കല്യാണങ്ങള്‍ നടക്കും. ആദ്യമായാണ് ഇങ്ങനെയൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിനു മുന്നില്‍ ഒന്നാമത്തെ മണ്ഡപമായും കിഴക്കേ അറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു.



താലികെട്ടിന്റെ ശീട്ടും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാന്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. വധൂവരന്മാരും ബന്ധുക്കളും താലികെട്ടിന് അരമണിക്കൂര്‍ മുമ്പ് അവിടെ എത്തണം. അവിടെനിന്ന് ടോക്കണ്‍ കൊടുക്കും. അതിനുശേഷം വധൂവരന്മാര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കണം. ക്രമമനുസരിച്ച് ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥര്‍ മൈക്കില്‍ ടോക്കണ്‍ നമ്പറുകള്‍ വിളിക്കും. അതിനനുസരിച്ചാണ് മണ്ഡപത്തിലേക്ക് എത്തേണ്ടത്.

ശീട്ടാക്കുന്ന എല്ലാവര്‍ക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും തിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ അറിയിച്ചു. താലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതല്‍ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാര്‍ അധികമായി ഉണ്ടാകും. ചെറിയ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കു പുറമേ, പടിഞ്ഞാറേ നട മായാ സ്റ്റാന്‍ഡിലും തെക്കേ നട ദേവസ്വം സ്‌കൂള്‍ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി.

ദര്‍ശനത്തിനുള്ള വരി വടക്കേനടയില്‍

ദര്‍ശനത്തിനുള്ള വരി ഞായറാഴ്ച വടക്കേ നടയിലായിരിക്കും. ക്ഷേത്രക്കുളത്തിനടുത്തുനിന്നും വരി ആരംഭിച്ച് കിഴക്കേനടയിലെ ക്യൂപന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും. കിഴക്കേ നടപ്പന്തലിലെ തിരക്ക് കുറയ്ക്കാനാണിത്. മാത്രമല്ല, കല്യാണക്കാരും ദര്‍ശനത്തിനുള്ളവരും കൂടിച്ചേരുന്ന അവസ്ഥ ഒഴിവാകുകയും ചെയ്യും.

ദീപസ്തംഭത്തിനു മുന്നില്‍ തൊഴാന്‍ തടസ്സമില്ല. അതിനുള്ള വരി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ വടക്ക് ചേര്‍ന്നായിരിക്കും.

Content Highlights: 248 weddings will held at guruvayur temple today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented