Representational image
പത്തനംതിട്ട: ഇറ്റലിയില്‍നിന്ന് തിരിച്ചെത്തിയ പന്തളം സ്വദേശിയായ 24കാരന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പന്തളത്തെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള യുവാവിനെ ചൊവ്വാഴ്ച ഡിസ്ചര്‍ജ് ചെയ്യും.
കൊറോണയ്ക്ക് സമാനമായ രോഗലക്ഷണം പ്രകടമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവിനെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ജില്ലയ്ക്ക് ഏറെ ആശ്വാസമായി തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ പരിശോധനഫലം പുറത്തുവന്നത്.
അതേസമയം ഒരു ഡോക്ടര്‍ അടക്കം നാല് പേരെകൂടി ജില്ലയില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മറ്റി. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എഎല്‍ ഷീജ അറിയിച്ചു. കല്‍ബുര്‍ഗിയില്‍നിന്ന് ചൊവ്വാഴ്ച എത്തുന്ന വിദ്യാര്‍ഥികളെ പ്രാഥമിക പരിശോധന നടത്തി വൈറസ് ലക്ഷണമില്ലെങ്കില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചവരുടെ പൂര്‍ണമായ റൂട്ട് മാപ്പ് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ 24 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
content highlights; 24 year old panthalam native who returned from italy confirmed negative in corona test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..