
Photo Courtesy: AP
തൊടുപുഴ: ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്.
തിങ്കളാഴ്ചയാണ് ഫലം പുറത്തെത്തിയത്. പൊതുപ്രവര്‍ത്തകനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടേത് ഉള്‍പ്പെടെയുള്ള ഫലങ്ങളാണ് നെഗറ്റീവായത്.
ഇതുവരെയുള്ള പരിശോധനാഫലങ്ങളില്‍, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന വാര്‍ത്ത പുറത്തെത്തിയത്.
അതേസമയം പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നാമത്തെ സ്രവപരിശോധനാഫലം കൂടി നെഗറ്റീവായാല്‍ പൊതുപ്രവര്ത്തകന് വീട്ടിലേക്ക് മടങ്ങാം. തുടര്‍ന്ന് 28ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും.
അതേസമയം തൃശ്ശൂരില്‍ പത്തുപേരുടെ സ്രവപരിശോധനാഫലം നെഗറ്റീവാണ്. ചാവക്കാട് പുന്നയൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബത്തില്‍ ആര്‍ക്കും രോഗമില്ല.
content highlights: 24 persons tested negative for corona in idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..