16 പേരെത്തി, ബാക്കി എട്ടുപേര്‍ ഈ മാസമെത്തും; ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍


ഖത്തറിൽ ലോകകപ്പ് കാണാൻ മലപ്പുറത്തുനിന്ന് ഒരു കുടുംബത്തിലെ 24 പേർ

ഖത്തറിലേക്ക് പുറപ്പെട്ട ചേലാട്ട് സയ്യിദലിയുടെ കുടുംബം

തിരൂർ : ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാടെങ്ങും നിറയുമ്പോൾ കളിക്കു മുൻപേതന്നെ കപ്പടിച്ചതുപോലൊരു ആഹ്ലാദത്തിലാണ് തിരൂരിലെ ഈ കുടുംബം. ഒരു കുടുംബത്തിലെ 24 പേരാണ് കളികാണാൻ ഖത്തറിലുണ്ടാകുക. 16 പേർ ഇതിനകം ഖത്തറിലിലെത്തി. ബാക്കി എട്ടുപേർ ഈ മാസം 22-ന് കോഴിക്കോട്‌ വിമാനത്താവളംവഴി ഖത്തറിലേക്കു തിരിക്കും.

തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിൽനിന്ന് ഒൻപതുപേരും ബന്ധുക്കളായ മച്ചിങ്ങപ്പാറ ചേലാട്ട് സയ്യിദലിയുടെ കുടുംബത്തിലെ 15 പേരുമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ഗാലറിയിലുണ്ടാകുക. ചേലാട്ട് സയ്യിദലിയുടെ കുടുംബത്തിലുള്ളവർ അവിടെ എത്തിക്കഴിഞ്ഞു.



ചിറക്കൽ കുടുംബാംഗവും ഖത്തർ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ഡയറക്ടറുമായ അഷ്റഫ് ചിറക്കൽ നേരത്തേ ഖത്തറിലുണ്ട്. ഇദ്ദേഹം ലോകകപ്പ് കാണാൻ റഷ്യയിലും പോയിരുന്നു. ഭാര്യ ആബിദ അഷ്റഫ് ഖത്തറിൽ ലോകകപ്പ് കാണാനെത്തും.

അഷ്റഫ് ചിറക്കൽ 2018 ലോകകപ്പ് ഗാലറിയിൽ (ഫയൽ ചിത്രം)​​

സാറ്റ് തിരൂർ ഫുട്ബോൾ ക്ലബ്ബിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും മെൻസ് ക്ലബ്ബ് ടീം മാനേജരുമായ ജവഹർ ചിറക്കലും ഇക്കുറി ലോകകപ്പ് നേരിട്ടുകാണും. മുൻപ്‌ ലോകകപ്പ് നടക്കുമ്പോഴൊക്കെ നാട്ടിൽ പ്രൊജക്ടർവെച്ച് കളികാണാൻ അവസരമൊരുക്കിയിട്ടുണ്ട് ജവഹർ. കളി നേരിൽക്കാണാൻ ഭാഗ്യമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് ജവഹർ പറഞ്ഞു.

ബ്രസീൽ താരമായിരുന്ന റൊണാൾഡോയാണ് ആരാധ്യപുരുഷൻ. ബ്രസീലാണ് ജവഹറിന്റെ ഇഷ്ട ടീം.

കോട്ടയ്ക്കലിൽ പൊതുമരാമത്ത് എൻജിനീയറായ റസാഖ്, റസാഖിന്റെ മകൻ റഹദിൻ അമാൻ ചിറക്കൽ, റസാഖിന്റെ സഹോദരൻ അഷ്റഫ് ചിറക്കലിന്റെ മകൾ ഡോ. അഹ്സന അഷ്റഫ് ചിറക്കൽ, ഭർത്താവ് കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി. ഉദ്യോഗസ്ഥനായ ഇഹ്‌ജാസ് കോട്ടങ്ങോടൻ എന്നിവരും ലോകകപ്പ് കാണാൻപോകുന്ന സംഘത്തിലുണ്ട്.

Content Highlights: 24 family members at fifa world cup qatar 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented