കൊല്ലം:  കൊല്ലത്ത് കടപുഴ പാലത്തില്‍ നിന്നു കല്ലട ആറ്റിലേക്ക്‌ ചാടിയ യുവതി മുങ്ങിമരിച്ചു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണന്‍ (22) ആണ് മരിച്ചത്.

Kollam
സൈജുവും ആരതിയും

ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പ്രദേശവാസികള്‍ രക്ഷിച്ച് കരയ്ക്ക്‌ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് ആരതിയും സൈജുവും തമ്മിലുള്ള വിവാഹം നടന്നത്. 

കിഴക്കേ കല്ലട പോലീസ് സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ഭര്‍ത്താവുമായുണ്ടായ നിസാര വാക്കുതര്‍ക്കം ആത്മഹത്യക്ക് വഴിവെച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: 22 year old ended her life in Kollam