കൊട്ടാരക്കര: വെള്ളിയാഴ്ച പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപ്പിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആളപായമില്ല.

പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് കണ്ടത്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അനുമാനിക്കുന്നതായി ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഉണക്ക മത്സ്യങ്ങളും പാത്രങ്ങളും വില്‍ക്കുന്ന കടകള്‍ കത്തി നശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.

ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

content highlights: Fire at Kottarakkara Maeket, 21 outlets collapsed