കൊച്ചിയിൽ പിടികൂടിയ രക്തചന്ദനം | ഫോട്ടോ: Screengrab Mathrubhumi News
കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. രണ്ടായിരം കിലോഗ്രാം രക്തചന്ദനം ഡിആര്‍ഐ പിടികൂടി. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് പരിശോധനയില്‍ പിടികൂടിയത്. രണ്ടായിരത്തിലധികം കിലോഗ്രാം രക്തചന്ദന തടികള്‍ ഓയില്‍ ടാങ്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഡയര്‍ക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം വരുന്ന രക്തചന്ദനം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച ശേഷം കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയാണ് ഇത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എന്നത് സംബന്ധിച്ച ചില സൂചനകള്‍ റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Content Highlights: 2000 kg red sandal seized at kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..