മുഹമ്മദ് സാദിഖ്, അഫ്സൽ
ചൂണ്ടൽ: പന്ത്രണ്ട് ലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ. കണ്ടാണശ്ശേരി രാമനത്ത് വീട്ടിൽ അഫ്സൽ (28), മറ്റം എളവള്ളി പുഴങ്ങര ഇല്ലത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (30) എന്നിവരാണ് കുന്നംകുളം പോലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. പുതുവത്സരാഘോഷത്തിനായി ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് ഇവർ വിൽക്കാൻ കൊണ്ടുവന്നത്.
ഒന്നാംപ്രതിയായ അഫ്സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.
കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, എസ്.ഐ.മാരായ രാജീവ് പി.ആർ., ഷക്കീർ അഹമ്മദ്, സുകുമാരൻ കെ.എൻ., സി.പി.ഒ.മാരായ രവി സി., ജോഷി ജോസഫ്, റെജിൻദാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Content Highlights: 2 youth in custody for carrying mdma woth 12 lakhs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..