എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും 2 രൂപ എക്സൈസ് തീരുവ; നവംബര്‍ മുതല്‍ നിലവില്‍ വരും


പ്രതീകാത്മക ചിത്രം | Photo : Prakash SINGH / AFP

ന്യൂഡല്‍ഹി: എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. പക്ഷെ ഇത് വിപണയില്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് നീട്ടിയത്.

നവംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 2022 മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരം പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനാണ് അറിയിച്ചത്.



പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്‌. ഡീസലിന്റെ കാര്യത്തില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത് ആറ് മാസത്തേക്ക് നീട്ടി. ജൈവ ഡീസല്‍ ചേര്‍ക്കാത്ത ഡീസലിനാണ് തീരുവ കൂട്ടുക

പൊതുവായുള്ള എക്‌സൈസ് തീരുവയ്ക്കും സെസ്സിനും പുറമെയാണ് അധിക എക്‌സൈസ് ഡ്യൂട്ടി ചുമത്താന്‍ തീരുമാനിച്ചിരുന്നത്.

Content Highlights: ₹ 2 Per Litre Excise Duty Hike On Petrol, Diesel Put Off By 1 Month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented