'സര്‍വീസില്‍ തുടരുന്നത് ഹാനികരം'; രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറെ KSRTC പിരിച്ചുവിട്ടു


ഡ്രൈവർ അറസ്റ്റിൽ | ഫോട്ടോ: മാതൃഭൂമി ന്യൂസ് സ്‌ക്രീൻ ഗ്രാബ്

തിരുവനന്തപുരം: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കെ.എസ്.ആര്‍.ടി.സി. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെതിരെയാണ് നടപടി.

2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരിക്കേ കുഴല്‍മന്ദത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

അപകടകരമാം വിധം വാഹനമോടിച്ച് ബൈക്ക് യാത്രക്കാരുടെ മരണത്തിനിടയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി. നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പിന്നാലെ 2022 ഫെബ്രുവരി 10-ന് തന്നെ ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വിശദമായ വാദം കേള്‍ക്കലുകള്‍ക്കും തെളിവെടുപ്പുകള്‍ക്കും വീഡിയോ പരിശോധനകള്‍ക്കും ശേഷം ഔസേപ്പിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടു.

ഔസേപ്പ് മുന്‍പും പലതവണ ബസ് അപകടത്തില്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Content Highlights: 2 killed in ksrtc bus crash; The driver was fired


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented