കാസർകോഡ് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു


Photo: Screengrab

കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ എത്തിയാരുന്നു തിരച്ചിൽ നടത്തിയത്. ദിൽജിത്തിന്റെ മൃതദേഹം ആദ്യം ലഭിക്കുകയായിരുന്നു. ചെളിയിൽ പൂണ്ട രണ്ടാമത്തെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കാസർകോഡ് നിന്ന് ഫയർഫോഴ്സെത്തിയാണ് നന്ദഗോപന്റെ മൃതദേഹം പുറത്തെടുത്തത്.

കാസർകോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. നേരത്തെ കാക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങി മരിച്ചിരുന്നു.

Content Highlights: 2 drowning death in kasaragod

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented