പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ടു വയസ്സുകാരൻ മരിച്ചു


തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർക്കട വഴയിലയിലായിരുന്നു അപകടം. മുജീബിനോടൊപ്പം ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു.

മുഹമ്മദ് അമാൻ

പേരൂർക്കട : പിതാവ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുവയസ്സുകാരൻ മരിച്ചു. കോട്ടൂർ മുണ്ടണിനട മുംതാസ് മൻസിലിൽ മുജീബ്-റഹീന ദമ്പതിമാരുടെ മകൻ മുഹമ്മദ്‌ അമാനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർക്കട വഴയിലയിലായിരുന്നു അപകടം. മുജീബിനോടൊപ്പം ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു.



പട്ടത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് വഴയില തുരുത്തുംമൂലയിൽ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. റോഡിൽ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പേരൂർക്കട പോലീസ് കേസെടുത്തു.

Content Highlights: 2.5 year old boy died in auto accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented