സാന്ത്വന | Photo: Special Arrangement
തൃശ്ശൂര്‍: കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സാന്ത്വന. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. സഹോദരി: മാളവിക.
അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂര്‍ എസ്.ഐ പറഞ്ഞു.
Content Highlights: 19 year old girl found dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..