പ്രതീകാത്മകചിത്രം| Photo: ANI
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യു.കെ.- 3, യു.എ.ഇ.- 2, അയര്‍ലന്‍ഡ്-2, സ്പെയിന്- 1, കാനഡ- 1, ഖത്തര്‍- 1, നെതര്‍ലന്‍ഡ്സ്- 1 എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: യു.കെ.- 1, ഘാന- 1, ഖത്തര്‍- 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
തൃശൂരിലുള്ളയാള്‍ യു.എ.ഇയില്‍നിന്ന് കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യു.കെയില്‍നിന്നെത്തിയ 23, 44, 23 വയസുകാര്‍, യു.എ.ഇയില്‍നിന്നെത്തിയ 28, 24 വയസുകാര്‍, അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനില്‍ നിന്നെത്തിയ 23 വയസുകാരന്, കാനഡയില്‍ നിന്നെത്തിയ 30 വയസുകാരന്, ഖത്തറില്‍നിന്നെത്തിയ 37 വയസുകാരന്, നെതര്ലന്ഡില്നിന്നെത്തിയ 26 വയസുകാരന് എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.
യു.കെയില്‍ നിന്നെത്തിയ 26 വയസുകാരി, ഘാനയില്‍ നിന്നെത്തിയ 55 വയസുകാരന്, ഖത്തറില്‍ നിന്നെത്തിയ 53 വയസുകാരന്, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്, 34 വയസുകാരന് എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്.
യു.എ.ഇയില്‍നിന്ന് തൃശൂരിലെത്തിയ 28 വയസുകാരന്, ഷാര്‍ജയില്‍നിന്ന് കണ്ണൂരിലെത്തിയ 49 വയസുകാരന് എന്നിവര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിന് എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റീന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
content highlights: 19 more tested positive for omicron in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..