ഗവ.മെഡിക്കൽ കോളേജ് കണ്ണൂർ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഒരു ഡോക്ടർകൂടി രാജിവെച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യനാണ് ശനിയാഴ്ച പ്രിൻസിപ്പലിന് രാജി നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 19 ഡോക്ടർമാരാണ് പരിയാരത്തുനിന്ന് രാജിവെച്ചുപോയത്. ഡോക്ടർമാർ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളാണ് രാജിവെക്കാൻ കാരണമെന്നാണ് വിവരം. നേരത്തേയും കാർഡിയോളജി, ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഡോക്ടർമാർ രാജിവെച്ചിരുന്നു.
ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യൻ നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചേർന്നതായാണ് വിവരം. രണ്ടുമാസം മുൻപ് അവധിയിൽ പോയ ഇദ്ദേഹം ശനിയാഴ്ച തിരിച്ചെത്തി രാജിക്കത്ത് നൽകുകയായിരുന്നു. കരാറടിസ്ഥാനത്തിൽ എട്ടുവർഷമായി ഇവിടെ ജോലിചെയ്യുന്നു.
കാർഡിയോളജിവിഭാഗത്തിന് അപമാനമാവുന്നതരത്തിൽ കാത്ത് ലാബ് ഉപകരണത്തിന് കേടുവരുത്തിയെന്ന വിവാദവും ഇതിനിടയിൽ ഉയർന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. റേഡിയേഷൻ ബാഡ്ജുകളിൽ കൃത്രിമത്വം നടത്തി എന്ന വിവാദവും ഉയർന്നത് മെഡിക്കൽ ഹൃദ്രോഗവിഭാഗത്തിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..