ഇർഫാൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മാതാവ് റജുല പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദ്ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.
ഇര്‍ഫാന്‍ ഏതോ ലഹരി ഉപയോഗിച്ചതായി ഇവര്‍ ഡോക്ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചു.
സംഭവത്തില്‍ കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു.
Content Highlights: 17 year old mysterious death, family alleges drug abuse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..