17-കാരിക്ക് പീഡനം:എറണാകുളം,കൊല്ലം,വയനാട് ജില്ലകളില്‍ നിന്നായി 14 പേര്‍ പിടിയിലായി;ഇനിയും പ്രതികള്‍


കൊച്ചിയിൽ അറസ്റ്റിലായത് എട്ടുപേർ. കൊല്ലം, വയനാട് ജില്ലകളിലെ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തു

നേരത്തെ അറസ്റ്റിലായ ജോഷി തോമസ്, ആർ. അജിത്‌ കുമാർ, മനോജ് സോമൻ, കെ.ബി. സലാം, ഗിരിജ

കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടുപേരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. വയനാട്, കൊല്ലം ജില്ലകളിലായി ആറുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയായ തൃശ്ശൂരിലെ ഡൊനാല്‍ വില്‍സന്‍, സുഹൃത്ത് കൊല്ലം സ്വദേശി ആനന്ദ്, തിരുവനന്തപുരത്തെ ആരിഫ് എന്നിവരെ കൊല്ലം പാരിപ്പള്ളി പോലീസ് നേരത്തേ പിടികൂടിയിരുന്നു.

വയനാട്ടിലെ ഹോം സ്റ്റേ നടത്തിപ്പുകാരനായ വിനോദ്, നിഖില്‍, കോഴിക്കോട് സ്വദേശി ഇര്‍ഫാന്‍ എന്നിവരെയാണ് വയനാട് അമ്പലവയല്‍ പോലീസ് പിടികൂടിയത്. ആകെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ കാണാതായതായി രക്ഷിതാക്കള്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി. പിന്നീട് ഏറെനാള്‍ കഴിഞ്ഞാണ് പീഡന വിവരം വെളിപ്പെടുത്തിയത്.



മുഖ്യ സൂത്രധാരന്‍ തൃശ്ശൂര്‍ സ്വദേശി ഡൊനാല്‍ വില്‍സനാണ്. ഇയാളാണ് ആദ്യം പീഡിപ്പിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് മറ്റുള്ളവര്‍ക്ക് കുട്ടിയെ കാഴ്ചവെച്ചതും. പാരിപ്പള്ളി പോലീസാണ് ഇയാളെ പിടിച്ചത്. തുടര്‍ന്ന് ആനന്ദിനെയും ആത്തിഫിനെയും കസ്റ്റഡിയിലെടുത്തു. ആത്തിഫിന്റെ വാടകവീട്ടില്‍ ഡൊനാല്‍ വില്‍സന്‍ കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് ആത്തിഫും ആനന്ദും പീഡിപ്പിച്ചു. ഇവര്‍ക്കു പുറമെ മറ്റു രണ്ടുപേരും കുട്ടിയെ ബലാത്സംഗം ചെയ്തു. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നുമാണ് വിവരം.

പോലീസ് അന്വേഷിക്കുമ്പോള്‍ ജൂവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ഡൊനാല്‍ വില്‍സന്‍. ഇയാളടക്കമുള്ള പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

കൊച്ചിയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട കൂരമ്പാല സ്വദേശി മനോജ് പാലാരിവട്ടം പോലീസ് എടുത്ത കേസിലും പ്രതിയാണ്.

ജയിലില്‍ റിമാന്‍ഡിലായ ഇയാളെുടെ അറസ്റ്റ് വ്യാഴാഴ്ച പാലാരിവട്ടം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡിലായ എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

കൊച്ചിയില്‍ അറസ്റ്റിലായത് എട്ടുപേര്‍. കൊല്ലം, വയനാട് ജില്ലകളിലെ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തു

Content Highlights: 17-year-old molested: 8 arrested in Kochi, 6 from Kollam and Wayanad, more accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented