അനുപ്രിയ
മാനന്തവാടി: നീലഗിരിയില്‍ പുഴയില്‍ കുളിയ്ക്കാനിറങ്ങിയ 17-കാരി മുങ്ങി മരിച്ചു. വയനാട് സ്വദേശിനിയായ തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി അനുപ്രിയയാണ് മരിച്ചത്.
ക്രിസ്മസ് ആഘോഷിക്കാന്‍ നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയതായിരുന്നു. വീടിനു സമീപമുള്ള പുഴയില്‍ കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു. മുട്ടറ്റം വെള്ളം മാത്രമേ പുഴയിലുണ്ടായിരുന്നുള്ളൂവെങ്കിലും ചെളിയില്‍ പുതഞ്ഞു പോയതാണ് അപകടമുണ്ടാകാന്‍ കാരണം.
ഒപ്പമുണ്ടായിരുന്നത് കുട്ടികളായതു കൊണ്ടു തന്നെ ചെളിയില്‍ താണു പോയ അനുപ്രിയയെ പുറത്തെത്തിക്കാനായില്ല. ഒടുവില്‍ മുതിര്‍ന്നവരെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തപ്പേഴേക്കും അനുപ്രിയ ക്ഷീണിതയായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും.
പ്രജി, സിന്ധു ദമ്പതികളുടെ മകളാണ് അനുപ്രിയ. സഹോദരന്‍ ഷെയ്ന്‍ ബേസില്‍.
Content Highlights: 17 year old girl drowned to death in neelagiri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..