കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്‌. 

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. 

content highlights: 17 year old drowned in kakkayam kariyathumpara