മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂര്‍ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാത്തതിനാല്‍ സ്ത്രീ മരിച്ച സംഭവം വിവാദമായിരുന്നു. അതിനിടെ, മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Content Highlights: 164 Co-Operative Institution In kerala in loss says government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..