സ്വകാര്യ സെക്യൂരിറ്റിയാകാന്‍ വേണം 160 സെ.മീ ഉയരവും 80 ഇഞ്ച് നെഞ്ചളവും,മുട്ട് കൂട്ടിയിടിക്കരുത്


പ്രത്യേക ലേഖകന്‍

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

തിരുവനന്തപുരം: സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് ചട്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. 160 സെന്റിമീറ്റര്‍ ഉയരവും ആനുപാതികമായ തൂക്കവുമാണ് യോഗ്യത. 80 ഇഞ്ച് നെഞ്ചളവുവേണം. കാല്‍മുട്ട് കൂട്ടിയിടിക്കരുത്. ആറുമിനിറ്റിനുള്ളില്‍ ഒരുകിലോമീറ്റര്‍ ഓടാന്‍ കഴിയണം. പ്രായം 18-65. സ്ത്രീകള്‍ക്ക് 150 സെന്റിമീറ്റര്‍ മീറ്റര്‍ ഉയരം മതി.

സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് രൂപംനല്‍കിയത്. മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങള്‍ നിയമസഭാസമിതി പരിശോധിക്കും. സമിതിയുടെ ശുപാര്‍ശകൂടി കണക്കിലെടുത്തായിരിക്കും ചട്ടം അന്തിമമാക്കുക.



ആഭ്യന്തരവകുപ്പിനാണ് സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനും പരിശോധന നടത്താനുമുള്ള അധികാരം.

നിബന്ധനകള്‍

  • സെക്യൂരിറ്റി സര്‍വീസ് നടത്താന്‍ ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സിനും സെക്യൂരിറ്റിജോലിയില്‍ പ്രവേശിക്കാനും അപേക്ഷയ്ക്ക് പ്രത്യേക ഫോറം ഉണ്ടാകും.
  • സെക്യൂരിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക സിലബസ്. തുടക്കത്തില്‍ ആറുദിവസത്തെ പരിശീലനവും രണ്ടുവര്‍ഷത്തിലൊരിക്കല്‍ രണ്ടുദിവസത്തെ പരിശീലനവും നിര്‍ബന്ധം.
  • തീപ്പിടിത്തം, ദുരന്തനിവാരണം തുടങ്ങിയ സാഹചര്യങ്ങളിലെ പ്രവര്‍ത്തനം, പ്രാഥമികശുശ്രൂഷ എന്നിവ പരിശീലിക്കണം.
  • ആള്‍ക്കൂട്ടത്തെ കൈകാര്യംചെയ്യാനും സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിയാനും കൈകാര്യംചെയ്യാനും അറിവുവേണം.
  • സായുധസേനകളിലെ റാങ്കുകളും ബാഡ്ജുകളടക്കമുള്ള അടയാളങ്ങള്‍ മനസ്സിലാക്കാനും, തിരിച്ചറിയല്‍കാര്‍ഡ് പരിശോധന, വിവരകൈമാറ്റം എന്നിവയില്‍ അറിവുവേണം.
  • തൊഴില്‍നിയമങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം.
  • ക്രിമിനല്‍ പശ്ചാത്തലമുണ്ടാകരുത്. ദേശസുരക്ഷയ്ക്ക് വിരുദ്ധമായതും വിധ്വംസകപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുത്.
  • സ്വഭാവം പരിശോധന ഏജന്‍സിക്കുതന്നെ നടത്തി ബോധ്യപ്പെടാം. പോലീസ് ക്ലിയറന്‍സ് ഏജന്‍സി വാങ്ങണം.

Content Highlights: 160 cm height and 80 inch chest to be a private security


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented