MBI news
കൊച്ചി : എറണാകുളം മഞ്ഞുമ്മലില്‍ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യുപി സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് അറിയിച്ചു.
മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍വച്ച് പലതവണകളായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സ്‌കൂള്‍ അധികൃതരുടെ കൗണ്‍സലിങ്ങിനിടെയാണ് പീഡനത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും. കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും അതിഥിത്തൊഴിലാളികളാണ്.
എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഏലൂര്‍ സി.ഐ. മനോജ്, എസ്.ഐ. സുദര്‍ശന്‍ ബാബു, എ.എസ്.ഐ.മാരായ സലിം, സുനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികള്‍. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറയുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
content highlights: 16 year old get raped in Ernakulam, Three arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..