അഭിഷേക്
കോഴിക്കോട്: ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്ളഗ്ഗില്‍നിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരന് മരിച്ചു. പയ്യാനക്കല്‍ കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. ഝാര്‍ഖണ്ഡില്‍ പ്ളസ്ടു വിദ്യാര്‍ഥിയാണ്.
ഫോണ്‍ ചാര്‍ജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛന്. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരന്: ശശാങ്ക് നായര്‍. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തില്‍
Content Highlights: 16 year old dies from electric shock while charging phone
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..