കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു


അൽത്താഫ്

പാലക്കാട്: വീട്ടില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന്‍ മരിച്ചു. പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി സ്വദേശി അബ്ദുള്‍ റഹ്മാന്റെ (ദിലീപ്) മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

വീട്ടിലെ രണ്ടാംനിലയിലുള്ള മുറിയില്‍ കളിക്കുകയായിരുന്നു അല്‍ത്താഫ്. ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെസമയം കാണാതായ കുട്ടിയെ തിരഞ്ഞ് വീട്ടുകാര്‍ മുകളിലെ മുറിയിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. മുട്ടിക്കുളങ്ങര സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാതാവ്: ആമിന. സഹോദരി: അഫ്‌ല.

Content Highlights: 15 year old boy died after swing rope gets stuck around neck


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented