ആംബുലൻസ് (പ്രതീകാത്മക ചിത്രം) | Photo: ANI
തിരുവനന്തപുരം: : വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ വ്ലാങ്ങാമുറി, പ്ലാങ്കാല, കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന് ഗോകുല്‍കൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
ഇരട്ടകളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇരുവരും രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുല്‍കൃഷ്ണ എടുത്തുകുടിച്ചു.
ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് മുറിയില്‍ക്കയറി ഗോകുല്‍കൃഷ്ണ ഷാള്‍ ജനലില്‍ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ഗോകുല്‍കൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ഛന് അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്.
സംഭവസമയം വീട്ടില്‍ അമ്മ സിന്ധു, സഹോദരി ഗായത്രി, സഹോദരന് ഗൗതംകൃഷ്ണ എന്നിവരുണ്ടായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 15 year old boy committed suicide after quarrel with twin brother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..