
-
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124 ആയി വര്‍ധിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെയ്ന്മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്പറേഷന് (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2150 പേര് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2015 പേര് ചികിത്സയില്‍ തുടരുന്നുണ്ട്.
content highlights: 13 new hot spot in kerala, covid 19, covid hot spot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..