തെല്ലും പകച്ചില്ല, തീവണ്ടിക്കുമുന്നില്‍നിന്ന് പന്ത്രണ്ടുകാരി വാരിയെടുത്തത് കുഞ്ഞനിയത്തിയുടെ ജീവന്‍


മിത്ര പാളത്തിലൂടെ നടക്കുമ്പോൾ തീവണ്ടിയുടെ ഹോൺ കേട്ട് മരണവീട്ടിൽനിന്നവരാണ്‌ വിളിച്ചുകൂവിയത്. പാളത്തിൽനിന്ന് പവിത്ര അനിയത്തിയുടെ ജീവൻ വാരിയെടുക്കുമ്പോൾ പകച്ചുനിൽക്കുകയായിരുന്നു ഇവരെല്ലാം.

പവിത്രയും അനുജത്തി മിത്രയും

അമ്പലപ്പുഴ: കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ സ്ത്രീകളുടെ നിലവിളിയും തീവണ്ടിയുടെ ഹോണും കേട്ടാണ് 12 വയസ്സുകാരി പവിത്ര പാളത്തിലേക്കു നോക്കിയത്. പാളത്തിലൂടെ നടക്കുന്ന അനുജത്തി മിത്ര. അകലെനിന്നു പാഞ്ഞടുക്കുന്ന തീവണ്ടി. ഒന്നും ചിന്തിച്ചില്ല. ഓടി പാളത്തിൽക്കയറി. അനുജത്തിയെ കെട്ടിപ്പിടിച്ചപ്പോൾ ഇരുവരും വീണു. കണ്ടുനിന്നവർ വിളിച്ചുകൂവിയതുകേട്ട് അനുജത്തിയുമായി താഴേക്കുരുണ്ടു. ഈസമയം തീവണ്ടി പാളത്തിലൂടെ കടന്നുപോയിരുന്നു.

പുന്നപ്ര കപ്പക്കട പടിഞ്ഞാറ് പനച്ചുവട് ലെവൽക്രോസിനുസമീപം ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വലിയ തൈപ്പറമ്പുവീട്ടിൽ സജിമോന്റെയും പ്രവീണയുടെയും മക്കളാണു പവിത്രയും ഏഴുവയസ്സുകാരി മിത്രയും. പാളത്തിനോടു ചേർന്നാണിവരുടെ വീട്.എതിർവശത്തുള്ള മറ്റൊരുവീട്ടിൽ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായുള്ള പ്രാർഥനയിൽ പങ്കെടുക്കാനാണു മിത്ര പാളത്തിലൂടെ നടന്നത്. ഇവരുടെ വീട്ടിൽനിന്നു കാണാവുന്ന ദൂരത്തിലാണു മരണവീട്. അമ്മയും അമ്മൂമ്മയുമെല്ലാം വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

അധികം അകലെയല്ലാതെ പാളത്തിനോടു ചേർന്നുള്ള പറമ്പിൽ കളിക്കുകയായിരുന്നു പവിത്ര. മിത്ര പാളത്തിലൂടെ നടക്കുമ്പോൾ തീവണ്ടിയുടെ ഹോൺ കേട്ട് മരണവീട്ടിൽനിന്നവരാണ്‌ വിളിച്ചുകൂവിയത്. പാളത്തിൽനിന്ന് പവിത്ര അനിയത്തിയുടെ ജീവൻ വാരിയെടുക്കുമ്പോൾ പകച്ചുനിൽക്കുകയായിരുന്നു ഇവരെല്ലാം. വിറയാർന്ന ശബ്ദത്തിലാണ് അമ്മ പ്രവീണ സംഭവം വിവരിച്ചത്. ഇനിയൊരിക്കലും പാളത്തിലൂടെ നടക്കില്ലെന്നാണു മിത്ര പറയുന്നത്. പുന്നപ്ര അറവുകാട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. മിത്ര അറവുകാട് എൽ.പി. സ്കൂളിൽ മൂന്നാംക്ലാസിലും.

Content Highlights: 12 year old girl saved her sisters life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented