നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു; കടിച്ചത് വളര്‍ത്തുനായയെന്ന് അഭിരാമിയുടെ അമ്മ


1. തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മാതാപിതാക്കളായ ഹരീഷും രജനിയും ദുഃഖം താങ്ങാനാവാതെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി മുറ്റത്ത് |ഫോട്ടോ: ജി. ശിവപ്രസാദ് 2. അഭിരാമി

പത്തനംതിട്ട: പെരിനാട്ടില്‍ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ രജനി. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. കുട്ടിയെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയി. അവിടെ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുറിവ് കഴുകിയത് പിതാവാണ്. പരിക്കിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞെല്ലെന്നും കുടംബം ആരോപിച്ചു.

സോപ്പ് വങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങള്‍ തന്നെയാണ് കുഞ്ഞിനെ കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. പക്ഷേ, കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. ആണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നങ്കില്‍ അവര്‍ എന്തുകൊണ്ട് റഫര്‍ ചെയ്തില്ല. കുഞ്ഞ് പറയുന്നത് തെരുവ് നായ അല്ലെന്നാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല. കഴുത്തില്‍ ബെല്‍റ്റുണ്ട്, തുടലുണ്ട്. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ അലഞ്ഞു തിരിഞ്ഞ് നടക്കില്ലല്ലോ ആരുടേയോ വീട്ടില്‍ വൈറസ് ബാധിച്ച നായയെ ഇറക്കി വിട്ടതാണ് - കുട്ടിയുടെ അമ്മ പറഞ്ഞു.

ഓഗസ്റ്റ് 13-നാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. കണ്ണിന് സമീപത്തും കഴുത്തിലും തോളിലുമടക്കം എട്ടിടത്ത് കടിയേറ്റു. ഉടന്‍ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലും അവിടെനിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമെത്തിച്ചു. ആദ്യഡോസ് വാക്‌സിനും മാരകമായ മുറിവുള്ളപ്പോള്‍ എടുക്കേണ്ട ഇമ്യുണോ ഗ്ലോബുലിനും നല്‍കി. ജനറല്‍ ആശുപത്രിയില്‍ രണ്ടുദിവസം കിടത്തിച്ചികിത്സ നല്‍കി വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യനില മോശമായി കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. അഭിരാമിയുടെ തലച്ചോറില്‍ വൈറസ് രൂക്ഷമായി ബാധിച്ചെന്നാണ് ആശുപത്രിയധികൃതര്‍ നല്‍കുന്ന വിവരം.

കണ്ണിനോടുചേര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അതുവഴി വൈറസ് വളരെ വേഗം തലച്ചോറിലെത്തിയതാകാം. കടിയേറ്റ ഉടന്‍ വാക്‌സിന്‍ എടുത്തെങ്കിലും അതിനുമുമ്പുതന്നെ വൈറസ് തലച്ചോറിലേക്ക് കടന്നാല്‍ ചികിത്സകള്‍ ഫലിക്കണമെന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. അഭിരാമിക്ക് പേവിഷബാധ ഏറ്റിരുന്നതായി പുണെയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. മരണത്തിനുപിന്നാലെയാണ് ഫലംലഭിച്ചത്.

Content Highlights: 12-year-old girl dies of rabies despite taking 3 shots of vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented