'കാറിലെത്തിയവര്‍ എന്നെ തട്ടിക്കൊണ്ടുപോയി'; കഥമെനഞ്ഞ് 12 കാരന്‍, വട്ടംകറങ്ങി വീട്ടുകാരും പോലീസും 


പ്രതീകാത്മകചിത്രം | Photo: AFP

കടുത്തുരുത്തി: കാറിലെത്തിയവര്‍ വീട്ടുമുറ്റത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ കള്ളക്കഥ പോലീസിനെയും വീട്ടുകാരെയും നാട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവത്തിന്റെ തുടക്കം. നീണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലെ പാറേല്‍പള്ളിക്കുസമീപം താമസിക്കുന്ന 12 വയസ്സുകാരനാണ് എല്ലാവരെയും വട്ടംകറക്കിയത്. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ടപ്പോള്‍ അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ വെള്ള കാറിലെത്തിയവര്‍ പിടികൂടി വായും കണ്ണും മൂടിക്കെട്ടി തട്ടിക്കൊണ്ടുപോയെന്ന് കുട്ടി പറഞ്ഞു. തട്ടിക്കൊണ്ടുപോകുംവഴി ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ മുട്ടുചിറ ആറാം മൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് ഉന്തിയിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.



റോഡരികില്‍ പള്ളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടന്ന കുട്ടിയെ ഇതുവഴി കടന്നുപോയയാള്‍ കാണാനിടയായി. കാറിലെത്തിയവര്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പോകുംവഴി ഇവിടെ തള്ളിയ ശേഷം കടന്നുകളയുകയായിരുന്നുവെന്നും കുട്ടി ഇയാളോട് പറഞ്ഞു. കുട്ടിയുടെ കൈകള്‍ ചരട് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ പരിചയത്തിലുള്ളവരെയും പോലീസിനെയും വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോയത് ഏറ്റുമാനൂരിലെ വീട്ടിലേക്കാണെന്ന് കുട്ടി പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയത് കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ രണ്ട് സ്റ്റേഷനുകളിലെയും പോലീസ് അന്വേഷണത്തിന് മുന്നിട്ടിറങ്ങി. എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. കുട്ടി പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയെങ്കിലും പോലീസ് അന്വേഷണം ശക്തമായി നടത്തി.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇത്തരമൊരു വാഹനം ഇതുവഴി കടന്നുപോയില്ലെന്ന് മനസ്സിലായതോടെ കുട്ടി കള്ളം പറയുകയാണെന്ന് പോലീസിന് ഏറേക്കുറെ ബോധ്യപ്പെട്ടു. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചുനിന്നതോടെ പോലീസും സംശയത്തിലായി. പിന്നീട് സൈക്യാട്രിസ്റ്റിനെ വിളിച്ചുവരുത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സത്യം ബോധ്യപ്പെടുന്നത്.

ഇളയ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുന്നതും രാവിലെതന്നെ വഴക്ക് പറഞ്ഞതുമാണ് വീട് വിട്ടിറങ്ങാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. സ്‌കൂളിലേക്ക് ബസില്‍ പോകുന്ന വഴിയെ നടന്നുപോയ കുട്ടി ആറാം മൈലിന് സമീപമെത്തിയപ്പോഴാണ് തിരിച്ചുപോയേക്കാമെന്ന് ചിന്തിക്കുന്നത്. എന്നാല്‍, തന്നെ ഇറങ്ങി പോയതാണെന്ന് പറഞ്ഞാല്‍ വീട്ടുകാര്‍ വീണ്ടും വഴക്ക് പറയുമെന്ന ഭിതിയിലാണ് തട്ടിക്കൊണ്ടുപോയതായി കഥ മെനഞ്ഞത്.

കൈകള്‍ കൂട്ടികെട്ടിയത് താന്‍ തന്നെയാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ വായില്‍നിന്നുതന്നെ തട്ടിക്കൊണ്ടുപോകല്‍ കഥ കള്ളമാണെന്ന് അറിയുംവരെ പോലീസ് ശരിക്കും തീ തിന്നുകയായിരുന്നു.

Content Highlights: 12 year old dupes police and parents with kidnapping story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented