കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 118 പേരുടെ ഫലം നെഗറ്റീവ്


ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകരില്‍ 118 പേരുടെ ഫലം നെഗറ്റീവായി. 80 ഡോക്ടര്‍മാരും 40 പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവരുടെ ഫലമാണ് കഴിഞ്ഞ ദിവസം നെഗറ്റീവായതെന്ന് ഡി.എം.ഒ വി.ജയശ്രീ പറഞ്ഞു.

ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇ.സി.ജി. സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. ഇതില്‍ 120 പേരുടെ സ്രവമായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. എല്ലാവരും വീടുകളിലും മറ്റുമായി സ്വയം നിരീക്ഷണത്തിലാണ്.

പ്രസവത്തിനായി മേയ് 24-ന് പുലര്‍ച്ചെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 28-കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവശേഷം രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ രാത്രി എട്ടരവരെ തിയേറ്ററില്‍ ഇവരെ പരിചരിച്ചു. പത്തോളം വകുപ്പുകളില്‍ ചികിത്സ തേടിയതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുമായി സമ്പര്‍ക്കത്തിലായി.

ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരുടെ രണ്ടാം സാംപിള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കുട്ടിയുടെ പരിശോധനഫലവും ലഭിച്ചിട്ടില്ല.

ഇതിന് പുറമെ മാവൂരില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ചു വയസ്സുകാരനുമായും സമ്പര്‍ക്കത്തിലായവരുണ്ട്. വയറുവേദനയെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented