ലൈബു കെ.സാബു
ഏറ്റുമാനൂർ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ.യും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ.സാബു (29)വിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റുചെയ്തത്.
ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്ക് യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, ഏറ്റുമാനൂർ പോലീസുംചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53-ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടുന്നത്. തുടർന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ, ഉപയോഗിക്കുന്ന കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 12.5 കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു.
ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി.ജോൺ , കോട്ടയം ഡി.വൈ.എസ്.പി. കെ.ജി. അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഒ.സി.ആർ. രാജേഷ് കുമാർ, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഒ.കെ. ഷിജി, ഏറ്റുമാനൂർ എസ്.ഐ.കെ.കെ.പ്രശോഭ്. കൂടാതെ ഡാൻസാഫ് ടീമുണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ നാലുമാസത്തിനിടയിൽ 105 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ലൈബു കെ.സാബുവിനെ റിമാൻഡ് ചെയ്തു.
Content Highlights: 105 kg drugs seized from kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..