പ്രതീകാത്മകചിത്രം | File Photo: PTI
മൂവാറ്റുപുഴ: ആനത്തൊഴിലാളികളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വേതന വര്‍ധന നടപ്പാക്കാന്‍ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍, അഖില കേരള ആനത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആനത്തൊഴിലാളികളുടെ വേതനമാണ് വര്‍ധിപ്പിച്ചത്. ഉത്സവത്തിന് എഴുന്നുള്ളിപ്പിന് ക്ഷേത്ര കമ്മിറ്റി നിലവില്‍ നല്‍കിവരുന്ന 4000 രൂപ ഉത്സവ ബത്ത 5000 രൂപയായി വര്‍ധിപ്പിക്കും. ഇതോടൊപ്പം ആന ഉടമകള്‍ നല്‍കിവരുന്ന എഴുന്നള്ളിപ്പ് ശമ്പളമായ 1250 രൂപ 1600 ആക്കും. മറ്റ് ദിവസങ്ങളില്‍ നല്‍കിവരുന്ന 1250 രൂപ ശമ്പളം 1500 രൂപയായി വര്‍ധിപ്പിക്കും. ആനപ്പാപ്പാന്‍മാര്‍ക്ക് 10 ലക്ഷത്തില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉടമ ഉറപ്പു വരുത്തണം. ഓണത്തിന് ഒരു മാസത്തെ ശമ്പളം ബോണസ് നല്‍കണം.
യോഗത്തില്‍ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ ഹരിപ്രസാദ് വി. നായര്‍, വി.എം. അന്‍സാരി, കെ.എം. സ്‌കറിയ, അഖില കേരള ആനത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ഭാരവാഹികളായ മുന്‍ എം.എല്‍.എ. ബാബു പോള്‍, അഡ്വ. സി.കെ. ജോര്‍ജ്, മനോജ് അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: 10 lakh insurance for mahouts
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..