നമ്പര്‍പ്ലേറ്റില്ലാതെ ചീറിപ്പായല്‍, ഓപ്പറേഷന്‍ റേസില്‍ ഒന്നരലക്ഷം രൂപയുടെ പിഴയീടാക്കി


പ്രതീകാത്മക ചിത്രം | ആർട്ടിസ്റ്റ്: വിജേഷ് വിശ്വം

പത്തനംതിട്ട: നമ്പര്‍ പ്ലേറ്റില്ലാതെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെ പിടിക്കാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ റേസിന്റെ ഭാഗമായി ഒരുമാസത്തിനിടെ 50 പേര്‍ക്കെതിരേ ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. ഒന്നരലക്ഷം രൂപ പിഴയീടാക്കി. പത്തനംതിട്ട എന്‍ഫോഴ്സ്മെന്റാണ് നടപടി സ്വീകരിച്ചത്.

ഇത്തരം വാഹനങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചും പൊതുജനങ്ങളില്‍നിന്നും ക്യാമറകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചും മഫ്തിയില്‍ അന്വേഷണങ്ങള്‍ നടത്തിയുമാണ് പിടികൂടിയത്. പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എന്‍.സി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ എം.വി.ഐ. റോഷന്‍ സമുവേല്‍, അജിത് ചന്ദ്രന്‍, എ.എം.വി.ഐമാരായ എം. ഷമീര്‍, സ്വാതി ദേവ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

അപകടസാധ്യതയ്ക്ക് പുറമേ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ മോഷണം, ലഹരികടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുകൂടി ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങളെക്കുറിച്ചും അവ ഉപയോഗിക്കുന്ന യുവാക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: operation race, fine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented