പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
തിരുവനന്തപുരം: വാക്സിന് എടുത്തവരും കോവിഡ് ഭേദമായവരും തുടര്‍ന്നും കോവിഡ് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹിക പ്രതിരോധം കൈവരിച്ച് രോഗം നിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറയുന്നത്.
അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം നമ്മുടെ സംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ മൂന്നാമതൊരു ലോക്ക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം.
1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,60,035 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസും വിതരണം ചെയ്തു.
45 വയസിന് മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്കി. 18 മുതല്‍ 44 വരെയുള്ളവര്‍ക്ക് 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കി. 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും കിട്ടി. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്സിനേഷന് നല്കി. 18-44 വയസ്സുള്ളവരില്‍ 12 ശതമാനം പേര്‍ക്കും വാക്സിന് കിട്ടി.
കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അതില്‍ 77,622 പേര്‍ക്കാണ് രണ്ടാം ഡോസ് കിട്ടിയത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ഇതുവരെ ലഭിച്ചത് 98,83,830 ഡോസ് വാക്സിനാണ്. അതില്‍ നിന്ന് 1,00,69,172 ഡോസ് നല്കാന് സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്സിനാണ്. അതില്‍ നിന്ന് 8,92,346 ഡോസാണ് വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതില്‍ 4,32,000 ഡോസും സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചതില്‍ 2,08,000 ഡോസുമാണ് നിലവില്‍ സ്റ്റോക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..