മൂവാറ്റുപുഴ: നാല് വര്‍ഷവും 10 മാസവും നീണ്ട കൈവെട്ട് കേസിന്റെ ചരിത്രം സംഭവ ബഹുലമാണ്. കേസിന്റെ നാള്‍ വഴികളിലൂടെ.
* 2010 മാര്‍ച്ച് 23 - തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പര്‍ ചോദ്യം. ആവശ്യമായ ചിഹ്നങ്ങള്‍ ചേര്‍ക്കാനുള്ള ഈ ചോദ്യം മതനിന്ദ കലര്‍ന്നതാണെന്ന പേരില്‍ വിവാദമായി.
* 2010 മാര്‍ച്ച് 26 - ചോദ്യ പേപ്പര്‍ തയ്യാറാക്കിയ പ്രൊഫ. ടി.ജെ. ജോസഫിനെ കോളേജധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് കേസെടുത്തു. പ്രൊഫ. ജോസഫ് ഒളിവില്‍ പോയി.
* 2010 ഏപ്രില്‍ 1 - തൊടുപുഴ ഡിവൈ.എസ്.പി.ക്കു മുന്നില്‍ പ്രൊഫ. ജോസഫ് കീഴടങ്ങി.
* 2010 ഏപ്രില്‍ 19 - പ്രൊഫ. ജോസഫിനെതിരെ കുറ്റപത്രം തയ്യാറാക്കി.
* 2010 ജൂലായ് 4 - പ്രൊഫ. ജോസഫിനെ ആക്രമിച്ച് വലത് കൈപ്പത്തി വെട്ടിമാറ്റി. വീടിനു സമീപത്തെ നിര്‍മല മാതാ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കാറില്‍ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടി. വലത് കൈപ്പത്തി വെട്ടിയെറിഞ്ഞു.
* 2010 ജൂലായ് 4 - പ്രതികള്‍ സഞ്ചരിച്ച വാഹനം പെരുമ്പാവൂരിനടുത്ത് വട്ടക്കാട്ടുകുടിയില്‍ നിന്ന് കണ്ടെടുത്തു. പ്രധാന പ്രതികളിലൊരാളായ ജാഫറിനെ കസ്റ്റഡിയിലെടുത്തു. വാഹന ഉടമയ്‌ക്കെതിരെ െേകസടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ഷംസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം തുടങ്ങി.
* 2010 ജൂലായ് 5 - എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ പ്രൊഫസറുടെ കൈ തുന്നിച്ചേര്‍ത്തു.
* 2010 ജൂലായ് 6 - കൈവെട്ട് കേസിലെ കൂടുതല്‍ പ്രതികളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി.
* 2010 ആഗസ്ത് 9 - പ്രൊഫ. ജോസഫിനെതിരെ മാനേജ്‌മെന്റ് കുറ്റപത്രം നല്കി.
* 2010 സപ്തംബര്‍ 1 - പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
* പിരിച്ചുവിട്ടതിനെതിരെ സര്‍വകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു.
* 2010 ഒക്ടോബര്‍ 17 - തുന്നിച്ചേര്‍ത്ത കൈയില്‍ പേന കെട്ടിവെച്ച് പ്രൊഫസര്‍ എഴുതി.
* 2011 മാര്‍ച്ച് 9 - കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തു.
(ലോക്കല്‍ പോലീസ് തന്നെ യു.എ.പി.എ. ചാര്‍ത്തുകയും പ്രതികളില്‍ 31 പേരില്‍ 27 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.)
* 2013 നവംബര്‍ 3 - തൊടുപുഴ സി.ജെ.എം. കോടതി ചോദ്യ പേപ്പര്‍ വിവാദത്തില്‍ പ്രൊഫസറെ കുറ്റവിമുക്തനാക്കി.
* 2014 മാര്‍ച്ച് 19 - പ്രൊഫസറുടെ ഭാര്യ സലോമി ജോസഫ്, കേസിന്റെയും പ്രൊഫസറുടെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു.
* 2014 മാര്‍ച്ച് 27 - സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ട് മാനേജ്‌മെന്റ് ഉത്തരവിറങ്ങി.
* 2014 മാര്‍ച്ച് 28 - പാഠഭാഗം തീര്‍ന്നതിനാല്‍ ക്ലാസില്‍ പോകാനായില്ല.
* 2014 മാര്‍ച്ച് 31 - സര്‍വീസില്‍ നിന്ന് വിരമിച്ചു.
* 2015 ഏപ്രില്‍ 30 -വിധി