കോതമംഗലം: പൂയംകുട്ടി വനമേഖലയിലെ വാര്യം ആദിവാസി കോളനിക്ക് സമീപത്തുനിന്നും ഒരു ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ആനവേട്ടക്കേസിലെ പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.
തിരുവനന്തപുരത്തുനിന്നും കരകൗശലനിര്മ്മാണത്തിനായി കൊണ്ടുവന്ന ആനക്കൊമ്പുകള്‍ കണ്ടെടുത്തതോടെയാണ് രാജ്യാന്തരബന്ധമുള്ള ആനവേട്ടസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്ന ഐക്കരമറ്റം വാസു മഹാരാഷ്ട്രയിലെ ഗസ്റ്റ് ഹൗസില്‍ ആത്മഹത്യചെയ്തിരുന്നു.
രണ്ടാഴ്ചമുമ്പ് ഇടമലയാര്‍ വനത്തിലെ കപ്പായം എന്നറിയപ്പെടുന്ന പ്രദേശത്ത് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കേസിലെ പ്രതി എല്‍ദോസ് നല്കിയ വിവരം അനുസരിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്. ഷോളയാര്‍ വനത്തില്‍ നിന്നും നേരത്തെ വെടിയേറ്റ് മരിച്ച ആനയുടെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..