പ്രീതകാത്മക ചിത്രം | ഫോട്ടോ : സജീവൻ എൻ.എൻ., മാതൃഭൂമി
ഡബ്ലിന്‍: പ്രതിവര്‍ഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ഐറിഷ് റെയിലിന്റെ ഫിനാന്‍സ് മാനേജറാണ് ഡെര്‍മെത് ആലിസ്റ്റര്‍ മില്‍സ്. വളരെ വിചിത്രമായ കാരണമുന്നയിച്ച് മില്‍സ് ഈ ഡിസംബര്‍ ഒന്നിന് കോടതിയെ സമീപിച്ചു. തന്റെ ജോലിസമയത്തിന്റെ ഭൂരിഭാഗവും പത്രവായനയും നടത്തവുമൊക്കെയായി തീരുകയാണ്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നതാണ് മില്‍സിന്റെ പ്രശ്‌നം.
ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയതുമൂലം സംരക്ഷിത വെളിപ്പെടുത്തല്‍ ചട്ടത്തിന്‍റെ കീഴില്‍ തന്നെ ശിക്ഷിച്ചിരുന്നുവെന്നും ഇതുമൂലമാണ് തനിക്ക് ജോലിയൊന്നും നല്‍കാത്തതെന്നുമാണ് മില്‍സ് പറയുന്നത്. ഓഫീസിലെ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും തന്നെ ഏല്‍പ്പിക്കുന്നില്ലെന്നും തനിക്ക് ജോലിസ്ഥലത്ത് വല്ലാതെ ഒറ്റപ്പെടല്‍ തോന്നുന്നുണ്ടെന്നും മില്‍സിന്റെ പരാതിയില്‍ പറയുന്നു.
എന്നാല്‍ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയിക്കാതിരുന്നിട്ടും മില്‍സിനെ ശിക്ഷിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. 2018-ല്‍ നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഉയര്‍ന്ന തസ്തികയിേലക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലാതിരുന്നു. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിലിന്റെ വാദം.
പത്തുമണിക്ക് ഒഫീസില്‍ പോയാല്‍ ആ സമയം മുതല്‍ തന്റെ ക്യാബിനുള്ളില്‍ കമ്പ്യൂട്ടര്‍ തുറന്നുവെച്ച് പത്രങ്ങള്‍ വായിച്ചിരിപ്പാണെന്നാണ് മില്‍സ് ഡെയിലി മിററിനോട് പറഞ്ഞത്. ഔദ്യോഗിക മെയിലുകളൊന്നും വന്നിട്ടുണ്ടാവില്ല. ആരുമായും ഒരു ആശയവിനിമയവുമില്ല. ഒരു സാന്‍വിച്ചും കഴിച്ച് ഒരേ ഇരിപ്പാണെന്നാണ് മില്‍സ് പറയുന്നത്. ചുരുക്കമായി ഏതെങ്കിലും മെയില്‍ വന്നാല്‍ അതിന് മറുപടി നല്‍കും. അതില്‍ എന്തെങ്കിലും ജോലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്യും. പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം ഒന്നുരണ്ടുമണിക്കൂര്‍ വീണ്ടും നടത്തം. ഇതുകഴിഞ്ഞ് മൂന്ന് മണിയോടെ തിരികെ മടങ്ങും. ഇതാണ് സ്ഥിരം ചര്യ- മില്‍സ് പറയുന്നു.
Content Highlights: irish employee approached court alleging his job is boring and isolating
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..