Zakir Naik | Photo: AP
ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക് പ്രാസംഗികന് സാക്കിര്‍ നായിക്കിന്റെ സംഘടനക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ മലേഷ്യയിലുള്ള സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള (ഐ.ആര്.എഫ്) വിലക്കാണ് കേന്ദ്രം അഞ്ച് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചത്. 2016 ലാണ് യുഎപിഎ അടക്കം ചുമത്തി ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് കേന്ദ്രം വിലക്ക് പ്രഖ്യാപിച്ചത്. ഈ നിരോധനമാണ് ഇപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഏര്‍പ്പെട്ടുവെന്നും സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാനും സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു. നായിക്കിന്റെ പ്രഭാഷണങ്ങളും പ്രസ്താവനകളും അധിക്ഷേപകരവും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള ഒരു പ്രത്യേക മതത്തിലെ യുവാക്കളെ തീവ്രവാദ പ്രവര്ത്തനളിലേക്ക് പ്രേരിപ്പിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷന്‍, അച്ചടി മാധ്യമങ്ങളിലൂടെയും മാലിക് വിദ്വേഷപ്രചാരണം നടത്തിയിട്ടുണ്ട്. സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീണ്ടും സജീവമാകാനുള്ള അവസരമാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.
Content Highlights: Zakir Naik's Islamic Research Foundation Banned For 5 More Years For 'promoting Hatred'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..