മുംബൈ: തന്റെ പേര് 'ഭാരതീയ' എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷന്‍ മോഹിത് കംബോജ്. താന്‍ ഇനിമുതല്‍ മോഹിത് ഭാരതീയ എന്നാണ് അറിയപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയത പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന 'പ്രൗഡ് ഭാരതീയ' എന്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മോഹിത്. സംഘടനയിലൂടെ മറ്റുള്ളവരെയും ഇത്തരത്തില്‍ പേര് സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും മോഹിത് വ്യക്തമാക്കി.

ഈ കാമ്പയിന്റെ ഭാഗമാകുന്ന ആദ്യത്തെ വ്യക്തിയായി മാറണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താന്‍ ആദ്യം പേര് മാറ്റിയത്. തന്റെ പേര് മാറ്റം ഗസറ്റിലും പ്രഖ്യാപിക്കും. ജാതിക്കും മതത്തിനും അതീതമായി ഭാരതീയത എന്ന ഏകസ്വത്വത്തിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മോഹിത് വ്യക്തമാക്കി. ജ്വല്ലറി ഉടമകളുടെ സംഘടനയുടെ ദേശീയ ഭാരവാഹി കൂടിയാണ് മോഹിത് ഭാരതീയ.

content highlights: Yuva Morcha President Changes Last Name To Bharatiya