മെട്രോയില്‍ യൂട്യൂബറുടെ പിറന്നാളാഘോഷം: ആരാധകരുടെ തിക്കുംതിരക്കും, ഗതാഗത തടസ്സം; ഒടുവില്‍ അറസ്റ്റ്‌


ഗൗരവ് തനേജ ഭാര്യ റിതു രതീ തനേജ | Photo: Instagram/GauravTaneja

നോയിഡ: ജന്മദിനാഘോഷത്തിനായി മെട്രോ സ്‌റ്റേഷനിലേക്ക് ആരാധകരെ വിളിച്ചുകൂട്ടി, തിക്കുംതിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് തനേജയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗൗരവിന്റെ പിറന്നാള്‍ നോയിഡയിലെ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍വെച്ച് ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെയാണ് ആയിരക്കണക്കിന് ആരാധകര്‍ ഗൗരവിനെ കാണാനായി മെട്രോ സ്‌റ്റേഷനിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ മെട്രോ സ്‌റ്റേഷനിലും പരിസരത്തും തിക്കും തിരക്കും വർധിച്ച്, വലിയ ഗതാഗത തടസ്സം ഉണ്ടായി.

ഉന്തിലുംതള്ളിലും പെട്ട് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മെട്രോ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കി ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ഗൗരവിനെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.

ഗൗരവിന്റെ ജന്മദിനാഘോഷത്തിനായി റിതു മെട്രോയിലെ ഒരു കോച്ച് പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു. ജൂലൈ ഒമ്പതിന് 36-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഭര്‍ത്താവിന് വലിയ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു റിതുവിന്റെ പദ്ധതി. ഇതിനായി ആശംസകളറിയിക്കാനും ആഘോഷത്തില്‍ പങ്കുചേരാനുമായി ആരാധകരെ മെട്രോ സ്‌റ്റേഷനിലേക്ക് ക്ഷണിച്ചു. പിന്നീട് പരിപാടിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതമാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിതു ആരാധകരെ അറിയിച്ചെങ്കിലും അപ്പോഴേക്കും മെട്രോ സ്‌റ്റേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. സംഭവം കൈവിട്ടുപോയതോടെ ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരിപാടി ക്യാന്‍സല്‍ ചെയ്തതായി റിതു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

74 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ഉള്ള യൂട്യൂബറാണ് ഗൗരവ് തനേജ. പൂർണസമയ യൂട്യൂബറാവുന്നതിന് മുന്‍പ് ഗൗരവും ഭാര്യ റിതുവും പൈലറ്റ് ആയി ജോലി ചെയ്യുകയായിരുന്നു.

ആഘോഷപരിപാടികള്‍ക്കായി മെട്രോ കോച്ച് ബുക്ക് ചെയ്യാനുള്ള സംവിധാനം 2020 മുതലാണ് നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് ഇത് തുടരാന്‍ സാധിച്ചില്ല. പിന്നീട് 2022 തുടക്കം മുതലാണ് വീണ്ടും ഈ പദ്ധതി ആരംഭിച്ചത്.

Content Highlights: YouTuber Gaurav Taneja detained after fans flock to Noida metro station to celebrate his birthday

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented