1500 രൂപയുടെ കടം വീട്ടിയില്ല; യുവാവിനെ രണ്ടു കിലോമീറ്റര്‍ ബൈക്കില്‍ കെട്ടിയോടിച്ചു


20 മിനിറ്റില്‍ രണ്ടുകിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

യുവാവിനെ ബൈക്കിനുപുറകിൽ കെട്ടിയോടിക്കുന്നു. Photo - ANI

കട്ടക്: മുത്തച്ഛന്റെ മരണാനന്തരച്ചടങ്ങിനായി കടംവാങ്ങിയ 1500 രൂപ തിരിച്ചുകൊടുക്കാത്തതിന് യുവാവിനെ രണ്ടുകിലോമീറ്റര്‍ ദൂരം മോട്ടോര്‍ബൈക്കില്‍ കെട്ടിയോടിച്ചു. ഒഡിഷയിലെ കട്ടക്കിലാണ് ദയനീയസംഭവം.

ഇരുപത്തിരണ്ടുകാരനായ ജഗന്നാഥ് ബെഹ്‌റയുടെ കൈകള്‍ വടംകൊണ്ട് കെട്ടിയ മറ്റു രണ്ടു യുവാക്കള്‍ വടത്തിന്റെ മറ്റേയറ്റം ബൈക്കിന്റെപിന്നില്‍ കെട്ടി ഓടിച്ചുപോവുകയായിരുന്നു. തിരക്കേറിയ കട്ടക്ക് നഗരത്തിലാണിത്. 20 മിനിറ്റില്‍ രണ്ടുകിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അന്യായമായി തടങ്കലിലാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ചേര്‍ത്ത് യുവാക്കള്‍ക്കെതിരേ കേസെടുത്തു. ബെക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഒരുമാസത്തിനകം തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് ജഗന്നാഥ് പ്രതികളിലൊരാളില്‍നിന്ന് 1500 രൂപ കടംവാങ്ങിയതെങ്കിലും വാക്കുപാലിക്കാനായില്ല. ഇതോടെയാണ് പ്രതികള്‍തന്നെ ശിക്ഷ നടപ്പാക്കിയത്.

Content Highlights: Youth tied to bike dragged 2 km after failed to pay debt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented