ഒഡീഷ നിയമസഭാ മന്ദിരത്തിന് മുന്നിൽ അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കുന്ന യുവാവ് | screengrab
ഭുവനേശ്വര്‍: ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. നടുറോഡില്‍വെച്ച് സ്വന്തം അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കിയ യുവാവ് പരിഭ്രാന്തി പരത്തി. ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം.
പോലീസ് ഇടപെട്ട് സ്ത്രീയെ രക്ഷപ്പെടുത്തി. യുവാവ് മാനസികാസ്വാസ്ഥ്യം ഉള്ളയാളെന്നാണ് പോലീസ് പറയുന്നത്. അമ്മയ്‌ക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് അക്രമാസക്തനായതെന്ന് പോലീസ് പറയുന്നു. ഓട്ടോറിക്ഷ നിയമസഭാ മന്ദിരത്തിന് മുന്നിലെത്തിയതോടെ യുവാവ് അവിടെ ഇറങ്ങി. ബാഗില്‍നിന്ന് എടുത്ത കത്തി സ്വന്തം അമ്മയുടെ കഴുത്തില്‍വച്ച് വധഭീഷണി മുഴക്കി. അതിനിടെ, സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പോലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്‌നമുള്ള യുവാവ് അമ്മയ്‌ക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഇറങ്ങിയതെന്ന് ഭുവനേശ്വര്‍ ഡിസിപി പറഞ്ഞു.
Content Highlights: Youth threatens to slit mothers throat in front of Odisha assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..