കുരച്ചത് പ്രകോപനമായി; ബെംഗളൂരുവില്‍ അയല്‍വാസിയുടെ നായയെ തല്ലിച്ചതച്ച് യുവാക്കള്‍ 


കെ.ബി. ശ്രീധരന്‍ | മാതൃഭൂമി ന്യൂസ്

നായയെ മർദിക്കുന്ന ദൃശ്യത്തിൽനിന്ന് | Photo: Mathrubhumi news screengrab

ബെംഗളൂരു: കര്‍ണാടകയിലെ കെ.ആര്‍. പുരത്ത് വളര്‍ത്തുനായയെ തല്ലിച്ചതച്ച മൂന്നുയുവാക്കള്‍ അറസ്റ്റില്‍. നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്.

രാഹുല്‍, രജിത്, രഞ്ജിത്ത് എന്നിവരെയാണ് കെ.ആര്‍. പുരം പോലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ ഉള്‍പ്പെടെയുള്ള ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. അടിയേല്‍ക്കുന്ന നായ കരയുന്നതും കേള്‍ക്കാം.



യുവാക്കളെ കാണുമ്പോള്‍ നായ നിരന്തരം കുരയ്ക്കാറുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍, നായയെ പിടിച്ചു കെട്ടിക്കൊണ്ടുവന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ ഒരു മൃഗാശുപത്രിയിലേക്ക് മാറ്റി. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മൃഗസ്‌നേഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: youth thrashes pet dog in bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented