Image|ANI
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം.
ഡല്‍ഹിയിലെ ബാബര്‍പുരില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. എന്നാല്‍ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദിക്കാനാരംഭിച്ചു. ഒടുവില്‍ അമിത് ഷാ നേരിട്ട് ഇടപെട്ടു, യുവാക്കളെ പിടിച്ചമാറ്റാന്‍ സുരക്ഷാജീവനക്കാരോട് നിര്‍ദേശിച്ചു.
രാജ്യതലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് പിന്നീട് നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ ആരോപിച്ചു. പൗരത്വനിയമഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുതിര്‍ന്ന നേതാക്കളെ അണിനിരത്തി ഡല്‍ഹിയില്‍ ബിജെപി നടത്തുന്ന തിരിഞ്ഞെടുപ്പ് റാലി തുടരുകയാണ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.
CONTENT HIGHLIGHTS: Amith shah, BJP Rally, Delhi Election 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..