കാനഡ വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു; തൊട്ടടുത്ത ദിവസം വിസയെത്തി


ബുധനാഴ്ച മുതലാണ് യുവാവിെന കാണാതായത്. എന്നാല്‍ വ്യാഴാഴ്ച യുവാവിന്റെ സ്റ്റുഡന്റ് വിസയെത്തി. എന്നാല്‍ യുവാവിനെ കണ്ടെത്താനായില്ല.

പ്രതീകാത്മക ചിത്രം | Getty Images

കുരുക്ഷേത്ര: ഹരിയാണയിലെ കുരുക്ഷേത്രയില്‍നിന്ന് രണ്ട് ദിവസംമുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലില്‍നിന്ന് കണ്ടെത്തി. കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഷാബാദ് സബ് ഡിവിഷനിലുള്ള ഗോര്‍ഖ ഗ്രാമവാസിയായ വികേഷ് സൈനി (23) യാണ് മരിച്ചത്. ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. എന്നാല്‍ വ്യാഴാഴ്ച യുവാവിന്റെ സ്റ്റുഡന്റ് വിസയെത്തി. എന്നാല്‍ യുവാവിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് പ്രദേശത്തെ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സുഹൃത്തിന് വിസ ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ബിരുദ പഠനം പൂര്‍ത്തിയാക്കിയതോടെയാണ് യുവാവ് കാനഡയില്‍ പോകാന്‍ ശ്രമം തുടങ്ങിയത്. യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ യുവാവിന്റെ ചെരിപ്പും മോട്ടോര്‍സൈക്കിളും കനാലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കനാലില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline: 1056

Content Highlights: Upset over delay in getting student visa, 23-year-old man commits suicide in Haryana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented